 
ഹരിപ്പാട്: ഇന്ത്യൻ ഫോറസ്റ്റ് സർവീസ് പരീക്ഷയിൽ 51 -ാം റാങ്ക് നേടിയ മുതുകുളം അജിത് ഭവനിൽ അജിത്കുമാറിന്റേയും ലതയുടേയും മകൾ ദേവികയെ കേരള വ്യാപാരി ഏകോപന സമിതി മുതുകുളം യൂണിറ്റ് മെമന്റോ നൽകിയും പൊന്നാട അണിയിച്ചും അനുമോദിച്ചു. യൂണിറ്റ് പ്രസിഡന്റ് എസ്.കൃഷ്ണകുമാർ , ജനറൽ സെക്രട്ടറി ബി.രവീന്ദ്രൻ, ട്രഷറർ എസ്.ജയസിംഹൻ , എ.അനിരുദ്ധൻ . ജയകുമാർ, ശ്രീകുമാർ, എ.പ്രസാദ്, എസ്.സുമി എന്നിവർ പങ്കെടുത്തു.