 
ചേർത്തല: കേരള കർഷകസംഘം ജില്ലാസമ്മേളനം ഒക്ടോബർ 3, 4 തീയതികളിൽ പട്ടണക്കാട് നടക്കും. ജില്ലയിലെ 16 ഏരിയ കമ്മിറ്റികളിൽ നിന്നുള്ള 350 പ്രതിനിധികളുൾപ്പെടെ 400 പേർ സമ്മേളനത്തിൽ പങ്കെടുക്കും. 3ന് രാവിലെ പൊന്നാംവെളി ജയലക്ഷ്മി ഓഡിറ്റോറിയത്തിൽ നടക്കുന്ന പ്രതിനിധി സമ്മേളനം കർഷകസംഘം സംസ്ഥാന പ്രസിഡന്റ് എം.വിജയകുമാർ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് ജി.ഹരിശങ്കർ അദ്ധ്യക്ഷനാകും. സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ റിപ്പോർട്ട് അവതരിപ്പിക്കും. 4ന് വൈകിട്ട് പൊന്നാംവെളിയിൽ നടക്കുന്ന പൊതുസമ്മേളനം എം.എം.മണി എം.എൽ.എ ഉദ്ഘാടനം ചെയ്യും. സമ്മേളനത്തിനു മുന്നോടിയായ സെമിനാറുകൾ ഇന്നലെ ചേർത്തലയിൽ മുൻമന്ത്റി ജി.സുധാകരൻ ഉദ്ഘാടനം ചെയ്തു. മുരളി പെരുനല്ലി വിഷയം അവതരിപ്പിച്ചു. ഇന്നു രാവിലെ കട്ടനാട് രാമങ്കരിയിൽ കാലാവസ്ഥ വ്യതിയാനവും പരിഹാരവും എന്ന വിഷയത്തിൽ നടക്കുന്ന സെമിനാർ സി.പി.എം ജില്ലാ സെക്രട്ടറിആർ.നാസർ ഉദ്ഘാടനം ചെയ്യും. ഡോ.രാംകുമാർ വിഷയം അവതരിപ്പിക്കും. വൈകിട്ട് 7ന് എരമല്ലൂരിൽ സമ്പൂർണ മത്സ്യക്കൃഷി സാദ്ധ്യതകളും പ്രതിസന്ധികളും എന്ന വിഷയത്തിൽ നടക്കുന്ന സെമിനാർ സജിചെറിയാൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ഡോ.എ.സുരേഷ് വിഷയം അവതരിപ്പിക്കും.