ആലപ്പുഴ: വേണ്ടത്ര അരി റേഷൻ കടകളിൽ എത്തിക്കാതെ, സൗജന്യ റേഷൻ പൂർണമായും വിതരണം ചെയ്യണമെന്ന അധികൃതരുട‌െ നിർദ്ദേശം നടപ്പാക്കാനാവില്ലെന്ന് കേരള സ്റ്റേറ്റ് റീട്ടെയിൽ റേഷൻ ഡീലേഴ്‌സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി വ്യക്തമാക്കി. വിതരണം ചെയ്യേണ്ടതിന്റെ 30 ശതമാനം അരി മാത്രമാണ് റേഷൻ കടകളിൽ ലഭിച്ചിട്ടുള്ളത്. ഈ മാസം അരി ലഭിക്കാത്ത കാർഡ് ഉടമകൾക്ക് അടുത്തമാസം ലഭ്യമാക്കാൻ സർക്കാർ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് അസോ. സംസ്ഥാന സെക്രട്ടറി എൻ.ഷിജീർ ആവശ്യപ്പെട്ടു.