മാന്നാർ: ഹിന്ദി സാഹിത്യത്തിലെ ഗോദാവരി ദേവീ പുരസ്കാരത്തിന് പരുമല ഡി.ബി പമ്പാ കോളേജ് അദ്ധ്യാപിക ഡോ.സവിതാ പ്രമോദ് അർഹയായി. കൊല്ലത്തെ വിസ്മയ എന്ന പെൺകുട്ടിക്ക് ഉണ്ടായ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സമൂഹത്തെ കാർന്നു തിന്നുന്ന സ്ത്രീധനവും തുടർ പീഡനങ്ങളെപ്പറ്റിയുമുള്ള ലേഖനത്തിനാണ് പുരസ്കാരം . എണ്ണക്കാട് പെരിങ്ങിലിപ്പുറം അരിയന്നൂർ സായി സവിധത്തിൽ പ്രമോദ് കുമാറിന്റെ ഭാര്യയാണ്. എൻജിനീയറിംഗ് വിദ്യാർത്ഥികളായ ഹൃഷികേശ്, ഹൃദ്യ എന്നിവർ മക്കളാണ്.