a
അമ്പലപ്പുഴ അയ്യപ്പ ഭക്തസംഘം രക്ഷാധികാരിയും മുൻ സമൂഹപ്പെരിയോനുമായ കളത്തിൽ ചന്ദ്രശേഖരൻ നായരുടെ തൊണ്ണൂറാം ജന്മ ദിനത്തിൽ അമ്പലപ്പുഴ കണ്ണന്റെ തിരു നടയിൽ കദളിപ്പഴം കൊണ്ട് തുലാഭാരം നടത്തി

അമ്പലപ്പുഴ: അമ്പലപ്പുഴ അയ്യപ്പ ഭക്തസംഘം രക്ഷാധികാരിയും മുൻ സമൂഹപ്പെരിയോനുമായ കളത്തിൽ ചന്ദ്രശേഖരൻ നായരുടെ തൊണ്ണൂറാം ജന്മ ദിനത്തിൽ അമ്പലപ്പുഴ കണ്ണന്റെ തിരു നടയിൽ കദളിപ്പഴം കൊണ്ട് തുലാഭാരം നടത്തി. തുടർന്ന് അമ്പലപ്പുഴ ദേവസ്വം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ പി.ആർ. ശ്രീ ശങ്കർ, സമൂഹപ്പെരിയോൻ എൻ. ഗോപാലകൃഷ്ണപിള്ള, സംഘം പ്രസിഡന്റ് ആർ.ഗോപകുമാർ, ട്രഷറർ ബിജു സാരംഗി, മുതിർന്ന കരപ്പെരിയോൻ പി.സദാശിവൻ പിള്ള തുടങ്ങി നിരവധി പേർ അദ്ദേഹത്തെ പൊന്നാട അണിയിച്ച് ആദരിച്ചു.