jb
ജീവതാളം പെയിൻ ആന്റ് പാലിയേറ്റീവ് കെയർ സൊസൈറ്റി വൃക്കരോഗിയായ ആതിരയ്ക്ക് നിർമ്മിച്ചു നൽകിയ വീടിന്റെ താക്കോൽ മുൻ മന്ത്രി ഡോ.ടി.എം. തോമസ് ഐസക്ക് കൈമാറുന്നു

ആലപ്പുഴ : ജീവതാളം മാരാരിക്കുളം ഏരിയാതല പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റി, വൃക്കരോഗിയായ ആതിരയ്ക്ക് നിർമ്മിച്ചു നൽകിയ വീടിന്റെ താക്കോൽ ഡോ.ടി.എം. തോമസ് ഐസക്ക് കൈമാറി. മാരാരിക്കുളത്ത് പാലിയേറ്റീവ് സംഘടനകളുടെ നേതൃത്വത്തിൽ നിർമ്മിച്ചു നൽകിയ സ്‌നേഹ വീടുകളുടെ എണ്ണം 20ൽ അധികമാണ്. മണ്ണഞ്ചേരി 13-ാം വാർഡിൽ മറ്റത്തിൽ കോളനിയിൽ ആതിരയ്ക്കും അമ്മയ്ക്കുമായി നിർമ്മിച്ച വീടിന്റെ താക്കോൽ കൈമാറൽ ചടങ്ങിൽ കെ.ഡി.മഹീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. വീടിന്റെ നിർമ്മാണത്തിന് സഹായിച്ചവരെ പി.പി.ചിത്തരഞ്ജൻ എം.എൽ.എ ആദരിച്ചു. ജീവതാളം പെയിൻ ആന്റ് പാലിയേറ്റീവ് കൺവീനർ അഡ്വ.ആർ റിയാസ് സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ടി.വി. അജിത്ത്കുമാർ, കയർ കോർപ്പറേഷൻ ചെയർമാൻ ജി.വേണുഗോപാൽ തുടങ്ങിയവർ മുഖ്യാതിഥികളായി.
സി.പി.എം ഏരിയാ സെക്രട്ടറി പി.രഘുനാഥ്, ജില്ലാ കമ്മിറ്റി അംഗം അഡ്വ.കെ.ആർ.ഭഗീരഥൻ, പി. സബ്ജു, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എ.ജുമൈലത്ത്, സ്റ്റാൻന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ എം.എസ്.സന്തോഷ്, കെ.പി.ഉല്ലാസ്, ഉദയമ്മ, ബ്ലോക്ക് പഞ്ചായത്ത് അംഗം തിലകമ്മ വാസുദേവ്, ജീവതാളം ട്രഷറർ എൻ.പി.സ്‌നേഹജൻ, അഭയം പാലിയേറ്റീവ് ചെയർമാൻ വി.രവീന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. സജി പി. സാഗർ നന്ദിപറഞ്ഞു.