photo
കെ.വി.എം സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രി കാർഡിയോളജി വിഭാഗത്തിന്റെ നേതൃത്വത്തിൽ ലോക ഹൃദയദിനാചരണത്തിന്റെ ഭാഗമായി നടന്ന ബോധവത്ക്കരണ ക്ലാസിൽ ന്യൂറോ സർജറി വിഭാഗം മേധാവിയും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ ഡോ.അവിനാശ് ഹരിദാസ് സംസാരിക്കുന്നു

ചേർത്തല: കെ.വി.എം സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രി കാർഡിയോളജി വിഭാഗത്തിന്റെ നേതൃത്വത്തിൽ ലോക ഹൃദയദിനാചരണം നടത്തി. ഹൃദയാരോഗ്യം നിലനിർത്തുന്നതിന്റെ ആവശ്യകതയെപ്പറ്റി കാർഡിയോളജി വിഭാഗം മേധാവി ഡോ.കെ.വേണുഗോപാൽ ക്ലാസെടുത്തു. രോഗം വരാതിരിക്കാനുള്ള മുൻ കരുതലാണ് ഹൃദയാരോഗ്യം നിലനിർത്തുന്നതിനുള്ള ഫലപ്രദമായ മാർഗമെന്നും ജീവിത ശൈലി രോഗങ്ങൾക്ക് ചികിത്സ തേടണമെന്നും അദ്ധ്യക്ഷത വഹിച്ച ന്യൂറോ സർജറി വിഭാഗം മേധാവിയും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ ഡോ.അവിനാശ് ഹരിദാസ് പറഞ്ഞു.കെ.വി.എം നഴ്സിംഗ് കോളേജിലെ വിദ്യാർത്ഥിനികൾ ബോധവത്കരണ ഫ്ലാഷ് മോബ് അവതരിപ്പിച്ചു.എച്ച്.ആർ.മാനേജർ കെ.എം.രമേഷ്,അസിസ്റ്റന്റ് പി.ആർ.മാനേജർ ആശാലത, പി.ആർ.ഒമാരായ റിൻസി, ഉണ്ണിക്കുട്ടൻ,സാജൻ എന്നിവർ നേതൃത്വം നൽകി.എല്ലാവർക്കും ഹൃദയാരോഗ്യം ആശംസിച്ചു ആശുപത്രി ജീവനക്കാരുടെ നേതൃത്വത്തിൽ ബലൂൺ പറത്തി.