ചാരുംമൂട് : ചുനക്കര തെക്ക് മുസ്ലീം ജമാഅത്തിന്റെ ആഭിമുഖ്യത്തിൽ നബിദിനാഘോഷങ്ങൾക്ക് തുടക്കമായി. ജമാഅത്ത് പ്രസിഡന്റ് ഇ .അബ്ദുൽ ലത്തീഫ് പതാക ഉയർത്തി. ചീഫ് ഇമാം ജഅ്ഫർ സാദിഖ് അൽ ഖാസിമി ദു:ആയ്ക്ക് നേതൃത്വം നൽകി. സെക്രട്ടറി അജിത് ഖാൻ , ജനറൽ കൺവീനർ ഷാജഹാൻ, പ്രോഗ്രാം കമ്മറ്റി കൺവീനർ ചാരുംമൂട് സാദത്ത് , സലീം ഷെരീഫ്, മദ്രസ വിദ്യാർത്ഥികൾ,ജമാഅത്ത് അംഗങ്ങൾ, ഉസ്താദൻമാർ തുടങ്ങിയവർ പങ്കെടുത്തു. 12 ദിവസം നീണ്ടു നിൽക്കുന്ന മൗലൂദ് പാരായണം, അന്നദാനം, മദ്രസ കുട്ടികളുടെ കലാമത്സരങ്ങൾ നബിദിനറാലി , അന്നദാനം എന്നിവ നടക്കും.