ചാരുംമൂട് : കേരളാ സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് അസോസിയേഷൻ മാവേലിക്കര നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഒക്ടോബർ 1ന് ലോക വയോജനദിനാചരണവും മുതിർന്ന പെൻഷൻക്കാരെ ആദരിക്കലും നടക്കും. ചാരുംമൂട് കോൺഗ്രസ് ഭവനിൽ രാവിലെ 9.30 ന് താമരക്കുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജി.വേണു ഉദ്ഘാടനം ചെയ്യും. നിയോജക മണ്ഡലം പ്രഡിഡന്റ് പി.എം.ഷെരീഫ് അദ്ധ്യക്ഷത വഹിക്കും. പ്രൊഫ.അംബികാലയം സുധാകരൻ മുഖ്യ പ്രഭാഷണം നടത്തും.