മാന്നാർ : പി. എം കിസാൻ സമ്മാൻ നിധി പദ്ധതിയിൽ ലാൻഡ് വെരിഫിക്കേഷൻ, ഇ.കെ.വൈ.സി എന്നിവ ചെയ്യാനുള്ള അവസരം ഇന്ന് അവസാനിക്കും. ഇത് ചെയ്യാത്തവർക്ക് അടുത്ത ഗഡു മുതൽ തുക ലഭിക്കുന്നതല്ല. ഇന്ന് രാവിലെ 10 മുതൽ വൈകിട്ട് 5വരെ മാന്നാർ ഗ്രാമ പഞ്ചായത്ത് ഓഫീസിൽ പോസ്റ്റൽ വകുപ്പ് ക്യാമ്പ് നടത്തും. ആധാർ കാർഡ്, ഈ വർഷത്തെ കരം അടച്ച രസീത് , പാസ് ബുക്ക്‌, റേഷൻ കാർഡ് എന്നിവയുമായി ക്യാമ്പിൽ എത്തി വെരിഫിക്കേഷൻ നടത്താമെന്ന് മാന്നാർ കൃഷി ഓഫീസർ പി.സി.ഹരികുമാർ അറിയിച്ചു.