മാവേലിക്കര : ഔദ്യോഗിക കൃത്യനിർവ്വഹണത്തിനിടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ വിമുക്ത ഭടന്മാരെആക്രമി​ച്ചവർക്കെതി​രെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കേരള സ്റ്റേറ്റ് എക്സ് സർവ്വീസ് ലീഗ് മാവേലിക്കര താലൂക്ക് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ന് പ്രതിഷേധ മാർച്ചും ധർണയും നടത്തും. വൈകിട്ട് 4.30ന് പുതിയകാവിൽ നിന്ന് ആരംഭിക്കുന്ന പ്രതിഷേധ മാർച്ച് ബുദ്ധജംഗ്ഷനിൽ സമാപിക്കും. മാവേലിക്കര മുനി​സിപ്പൽ ചെയർമാൻ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. താലൂക്ക് പ്രസിഡന്റ് എസ്.മുരളീധകകൈമൾ അധ്യക്ഷനാവും. താലൂക്ക് പ്രസിഡന്റ് എസ്.മുരളീധര കൈമൾ, സെക്രട്ടറി എസ്.പങ്കജാക്ഷൻപിള്ള, വൈസ് പ്രസിഡന്റ് കെ.റ്റി.രാധാകൃഷ്ണൻ, താലൂക്ക് ഓർഗനൈസിംഗ് സെക്രട്ടറി എസ്.വിജയൻപിള്ള എന്നിവർ നേതൃത്വം നൽ​കും.