മാവേലിക്കര: ബിഷപ് ഹോഡ്ജസ് ഹയർ സെക്കൻഡറി സ്കൂളിന്റെ നേതൃത്വത്തിൽ ലഹരിക്കെതിരെ 'അരുതേ' എന്ന പേരിൽ കലാജാഥ ഒരുക്കി . മാവേലിക്കര എസ്.ഐ മുഹസിൻ ഉദ്ഘാടനം ചെയ്തു. ഹെഡ് മാസ്റ്റർ ജോർജ് വർഗീസ്‌ അധ്യക്ഷനായി. കൺവീനർ ഐസക് ഡാനിയേൽ, അദ്ധ്യാപകരായ ലൈലമ്മ, അന്നു, ആൻസി, എമിലി, ജോജി എന്നിവർ നേതൃത്വം നൽകി.