മാവേലിക്കര: വെട്ടിയാർ രാമനല്ലൂർ മഹാവിഷ്ണു ക്ഷേത്രത്തിലെ നിലവിളക്ക് മോഷ്ടിച്ചു. ക്ഷേത്രത്തിലെ സി.സി.ടി.വി ദൃശ്യങ്ങൾ സഹിതം ഭാരവാഹികൾ കുറത്തികാട് പൊലീസിൽ പരാതി നൽകി. ബോണ്ട ബിജു എന്ന ബിജുവാണ് മോഷണം നടത്തിയതെന്ന് സി.സി.ടി.വി ദൃശ്യങ്ങളിൽ വ്യക്തമാണെന്ന് ഭാരവാഹികൾ പറയുന്നു.