പൂച്ചാക്കൽ: അരൂക്കുറ്റി കോട്ടൂർ കാട്ടുപുറം പള്ളി ജമാഅത്തിന്റെ മീലാദ് സമ്മേളനത്തിന് തുടക്കമായി. ഒക്ടോബർ 9 ന് സമാപിക്കും. മഹല്ലിന്റെ വിവിധ പ്രദേശങ്ങളിൽ നടക്കുന്ന മീലാദ് കാമ്പയിന്റെ ഭാഗമായുള്ള പ്രഭാഷണ സദസ് ഇന്ന് വൈകിട്ട് ഏഴിന് ഹിദായത്ത് മദ്രസ ഹാളിൽ നടക്കും. എറണാകുളം ടൗൺ ജുമാ മസ്ജിദ് ചീഫ് ഇമാം ഹാഫിഫ് മുഹമ്മദ് അർഷദ് ബദരി ഉദ്ഘാടനം ചെയ്യും. ഒന്നിന് വൈകിട്ട് 4 ന് വിദ്യാർത്ഥികൾക്കായി പ്രബന്ധ മത്സരം. 2 ന് വൈകിട്ട് 7ന് തേവർവട്ടം ജുമാ മസ്ജിദ് ഖത്തീബ് മാഹീൻ അബൂ ബക്കർ നിസാമിയും 3 ന് ബുസ്താനുൽ ഉലും വടുതല സെൻട്രൽ മസ്ജിദ് ഖത്തീബ് ഷാഹുൽ ഹമീദ് ഇർഫാനിയും 4 ന് കായംകുളം കുറ്റിത്തെരുവ് ജുമാ മസ്ജിദ് ചീഫ് ഇമാം പി.കെ.എം. ജലാലുദ്ദീൻ മദനിയും പ്രവാചക പ്രകീർത്തന സദസിൽ പ്രഭാഷണങ്ങൾ നടത്തും. 9 ന് വൈകിട്ട് 4 ന് വടുതല അബ്രാർ ഓഡിറ്റോറിയത്തിൽ നടക്കുന്ന സമാപന സമ്മേളനത്തിൽ മഹൽ പ്രസിഡന്റ് പി.എ. ഷംസുദ്ധീൻ ഹാജി അദ്ധ്യക്ഷത വഹിക്കും.