 
ചേർത്തല : പട്ടണക്കാട്, ചേർത്തല, കുത്തിയതോട് പൊലീസ് സ്റ്റേഷനുകളിൽ നിരവധി കേസുകളിൽ പ്രതിയായ കടക്കരപ്പള്ളി പഞ്ചായത്ത് 13ാം വാർഡ് തൈക്കൽ ഓരാഞ്ചുപറമ്പ് വിഷ്ണുവിനെ (23) കാപ്പാ നിയമപ്രകാരം അറസ്റ്റുചെയ്തു. 2021ൽ കാപ്പാ നിയമപ്രകാരമുള്ള ഉത്തരവ് ലംഘിച്ചതിനു ജയിലിലടച്ചിരുന്നു.ജയിൽ മോചിതനായ ശേഷം,പട്ടണക്കാട് പൊലീസ് സ്റ്റേഷനിൽ വധശ്രമ കേസിൽ പ്രതിയായതിനെ തുടർന്നാണ് വീണ്ടും വിഷ്ണുവിനെതിരെ പട്ടണക്കാട് പൊലീസ് ജില്ലാ പൊലീസ് മേധാവിക്ക് റിപ്പോർട്ട് നൽകിയത്.