അമ്പലപ്പുഴ: സ്വന്തം ഉപയോഗത്തിനു സൂക്ഷിച്ച 10 ഗ്രാം കഞ്ചാവുമായി ഫാർമസി വിദ്യാർത്ഥികളായ രണ്ടുപേരെ പുന്നപ്ര പൊലീസ് പിടികൂടി. എസ്.ഐ നവാസ്, എ.എസ്.ഐ വിനോദ് ,സി.പി.ഒ ജോസഫ്, ലിബു എന്നിവരടങ്ങിയ സംഘം കഴിഞ്ഞ രാത്രി പട്രോളിംഗ് നടത്തുന്നതിനിടെ അമ്പലപ്പുഴയിലെ ഹോസ്റ്റലിന് സമീപത്തു നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.