കുട്ടനാട് : എടത്വാ പോസ്റ്റ് ഓഫീസിന്റെ പുതിയ കെട്ടിടത്തിന്റെ നിർമ്മാണം ആരംഭിക്കാത്തതിൽ പ്രതിഷേധിച്ച് തിരുവല്ല ഡിവിഷൻ പോസ്റ്റൽ സൂപ്രണ്ട് ഓഫീസിലേക്ക് ഇന്ന് എടത്വ വികസന സമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധമാർച്ച് നടത്തും. രാവിലെ 8ന് എടത്വ ടൗണിലെ ഗാന്ധി സ്‌ക്വയറിൽ നിന്നും ആരംഭിക്കുന്ന മാർച്ച് വികസന സമിതി സിനീയർ വൈസ് പ്രസിഡന്റും പോസ്റ്റ് ഓഫീസ് കെട്ടിട സമ്പാദകസമിതി ചെയർമാനുമായ ജോർജ് തോമസ് കളപ്പുര ഫ്ളാഗ് ഓഫ് ചെയ്യും. യോഗത്തിൽ പി ഡി രമേശ്കുമാർ അദ്ധ്യക്ഷതവഹിക്കും. തുടർന്ന് മാർച്ച് 10 ന് തിരുവല്ല പോസ്റ്റൽ സുപ്രണ്ട് ഓഫീസിലെത്തിയ ശേഷം ഷാജി തോട്ടുകടവിൽ പോസ്റ്റൽ സൂപ്രണ്ടിന് നിവേദനം കൈമാറും.