ചേർത്തല:വിപഞ്ചിക യോഗവിദ്യാലയം,ചിരിക്ലബ്ബ് എന്നിവയുടെ നേതൃത്വത്തിൽ ലോക ഹൃദയദിനത്തിൽ ഹൃദയ പൂർവം ഏവരെയും ഒന്നിപ്പിക്കുക എന്ന സന്ദേശവുമായി പാട്ടുകുളങ്ങരയിൽ ആരോഗ്യ നടത്തവും വിപഞ്ചിക ഹാളിൽ യോഗ,ചിരിയോഗ,ധ്യാനം എന്നിവയും സംഘടിപ്പിച്ചു. ഇരുപത് വർഷമായി വിപഞ്ചിക യോഗവിദ്യാലയത്തിൽ ദിവസവും രാവിലെ 7 ന് സൗജന്യമായി യോഗ ക്ലാസ് നടക്കുന്നു.എല്ലാവരെയും യോഗാസനങ്ങൾ സൗജന്യമായി പരിശീലിപ്പിക്കുവാൻ വീടുകളിൽ യോഗസാക്ഷരതാക്ലാസ് യോഗഭവനം' തുടങ്ങി. വി.വിജയനാഥ് ഉദ്ഘാടനം ചെയ്തു.