ചേർത്തല:തണ്ണീർമുക്കം ഗ്രാമപഞ്ചായത്തിൽ പഞ്ചായത്ത് തല ലഹരി വിരുദ്ധ സംഘാടകസമിതി രൂപീകരിച്ചു.പഞ്ചായത്ത് പ്രസിഡന്റ് കെ.മഞ്ജുള്ള അദ്ധ്യക്ഷയായ സംഘാടകസമിതിയിൽ എക്‌സൈസ് പൊലീസ് ഉദ്യോഗസ്ഥർ ജനപ്രതിനിധികൾ,രാഷ്ട്രീയ പാർട്ടി നേതാക്കൾ ,വിവിധ ക്ലബ് ലൈബ്രറി ഭാരവാഹികൾ,യുവജന സംഘടനാ നേതാക്കൾ,സ്‌കൂൾ പി.ടി.എ ഭാരവാഹികൾ,സാമൂഹ്യ സാമുദായിക നേതാക്കൾ തുടങ്ങിയവർ അംഗങ്ങളാണ്,
നാളെ വിവിധ വാർഡുകളിൽ ലഹരി വിരുദ്ധ പരിപാടികൾ സംഘടിപ്പിക്കും, സ്‌കൂളുകളിൽ ലഹരി വിരുദ്ധ പി.ടി.എ കമ്മിറ്റികൾ വിളിച്ചു ചേർക്കും.ഗ്രാമപഞ്ചായത്തിലെ 456 കുടുംബശ്രീ അയൽക്കൂട്ടങ്ങളും പ്രത്യേക കുടുംബശ്രീ അയൽക്കൂട്ട യോഗം ചേർന്ന് ലഹരി വിരുദ്ധ പ്രതിജ്ഞയെടുക്കും. കുട്ടികളുടെ ശ്രദ്ധ പാഠ്യ വിഷയങ്ങൾക്ക് പുറമേ കലാകായിക പ്രവർത്തനങ്ങൾ,കാർഷിക പരിപാടികൾ,പുസ്തക വായന എന്നിവയിലേക്ക് കേന്ദ്രീകരിക്കുന്നതിന് പ്രത്യേക ഇടപെടലുകൾ ഉണ്ടാകും,
സ്‌കൂളുകളിലും വീടുകളിലും കുട്ടികൾക്ക് കൃഷി ചെയ്യുന്നതിന് വിത്തുകളും മറ്റും വിതരണം ചെയ്യും.