മാവേലിക്കര : എതിർ ശബ്ദമുയർത്തുന്നവരെ ആർ.എസ്.എസിന്റെ പിന്തുണയോടെ ജയിലിലടക്കുന്ന തലത്തിലേക്ക് ഇന്ത്യൻ ഭരണകൂടം മാറുന്നതായി മുൻ എം.എൽ.എ രാജു എബ്രഹാം പറഞ്ഞു. സി.ഐ.ടി.യു ജില്ലാ സമ്മേളനത്തിന് മുന്നോടിയായി മാവേലിക്കരയിൽ നടന്ന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സത്യങ്ങൾ തുറന്ന് പറഞ്ഞ പ്രമുഖരടക്കം ഇന്ന് ജയിൽവാസം അനുഭവിക്കേണ്ടി വരികയാണ്. സി.ഐ.ടി.യു ഏരിയ പ്രസിഡന്റ് അഡ്വ.പി.എസ്.ജയകുമാർ അദ്ധ്യക്ഷനായി. കെ.ആർ ദേവരാജൻ സ്വാഗതം പറഞ്ഞു. ജില്ലാ സെക്രട്ടറി പി.ഗാനകുമാർ, കെ.എസ്.ടി.എ പത്തനംതിട്ട മുൻ ജില്ലാ പ്രസിഡന്റ് ടി.എൻ.ശ്രീകുമാർ, എ.മഹേന്ദ്രൻ, കെ.മധുസൂദനൻ, ആർ.ഹരിദാസൻ നായർ എന്നിവർ സംസാരിച്ചു. അഡ്വ.പി.വി.സന്തോഷ്‌കുമാർ നന്ദി പറഞ്ഞു.