s
ജെ സി ഐ ചേർത്തല സെൻട്രൽ ഉദ്ഘാടനം സോൺ പ്രസിഡന്റ് മനു ജോർജ് നിർവഹിക്കുന്നു.

ചേർത്തല : പുതുതായി രൂപീകരിച്ച ജൂനിയർ ചേംബർ ഇന്റർനാഷണൽ ചേർത്തല സെൻട്രൽ ചാപ്ടർ ഉദ്ഘാടനവും പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും ഫിലിപ്പോസ് തത്തംപള്ളിയുടെ അദ്ധ്യക്ഷതയിൽ നടന്നു. ജെ.സി.ഐ സോൺ പ്രസിഡന്റ് മനു ജോർജ് ഉദ്ഘാടനം ചെയ്തു. സോൺ ഡയറക്ടർ ദിവ്യ മധു, വൈസ് പ്രസിഡന്റ് ഡോ.ലാലി പ്രിബിൻ , ഒ.ജെ.സ്‌കറിയ, കെ.കെ.സനൽ കുമാർ, ലാലു മലയിൽ, നസീർ സലാം, അഡ്വ.പ്രദീപ് കൂട്ടാല, പി.അശോകൻ, ജോയി ആന്റണി എന്നിവർ പ്രസംഗിച്ചു. ചേർത്തല സെൻട്രൽ പ്രസിഡന്റായി ജോസി തോമസ് സെക്രട്ടറിയായി ബിജു സ്‌കറിയ ട്രഷററായി ഐസക് വർഗീസ് എന്നിവർ ചുമതലയേറ്റു.