മാന്നാർ: കുട്ടംപേരൂർ 3500-ാം നമ്പർ ശ്രീ ഭഗവതി വിലാസം എൻ.എസ്.എസ് കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ വിദ്യാഭ്യാസ അവാർഡ്ദാനവും അനുമോദനവും ഇന്ന് വൈകിട്ട് 5 ന് ഉപാസന ഗ്രന്ഥശാലാ ഹാളിൽ നടക്കും. താലൂക്ക് യൂണിയൻ പ്രസിഡന്റ് പി.എൻ.സുകുമാര പണിക്കർ സമ്മേളനം ഉദ്ഘാടനം ചെയ്യും. കരയോഗം പ്രസിഡന്റ് സതീഷ് ശാന്തിനിവാസ് അദ്ധ്യക്ഷത വഹിക്കും. താലൂക്ക് യൂണിയൻ സെക്രട്ടറി ബി.മോഹൻദാസ് അവാർഡ് ദാനം നിർവഹിക്കും.