ആലപ്പുഴ: ഗാന്ധി ജയന്തി ദിനാഘോഷത്തിന്റെ ഭാഗമായി നാളെ രാവിലെ ജില്ലയിലെ 148 മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ മണ്ഡലത്തിലെ പ്രധാന കേന്ദ്രങ്ങളിൽ പതാക ഉയർത്തൽ, ഗാന്ധിജിയുടെ ഛായാചിത്രത്തിൽ പുഷ്പാർച്ചന എന്നിവ നടക്കും. തുടർന്ന് പ്രവർത്തകർ ലഹരി വിരുദ്ധ പ്രതിജ്ഞയെടുക്കുമെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ.ബി.ബാബുപ്രസാദ് അറിയിച്ചു. രാവിലെ 10.30ന് ഡി.സി.സി ഓഫീസിൽ ഗാന്ധി ജയന്തി ആഘോഷം നടക്കുമെന്നും ബാബുപ്രസാദ് അറിയിച്ചു