ആലപ്പുഴ : 78-ാം വയസിലേക്ക് കടക്കുന്ന പഴവീട് വിജ്ഞാനപ്രദായിനി ഗ്രന്ഥശാലയുടെ വാർഷികാഘോഷങ്ങൾക്ക് ഇന്ന് തുടക്കമാകും.
അഞ്ചു വരെ നടക്കുന്ന പരിപാടികളിൽ ഗാന്ധി അനുസ്മരണവും വയോജനസംഗമവും വനിതാ സമ്മേളനം, നൃത്തസന്ധ്യ, കവിയരങ്ങ്, കൊച്ചിൻ നാട്ടരങ്ങിന്റെ പടയണി,ജില്ലാ തല സ്‌കൂൾ കല മത്സരങ്ങൾ എന്നിവയും നടക്കും.സമാപന ദിവസത്തെ സാംസ്‌കാരിക സദസ് എച്ച്. സലാം എം.എൽ.എ ഉദ്ഘാടനം ചെയ്യും .നോവലിസ്റ്റ് പി.ജെ.ജെ.ആന്റണി, തിരക്കഥാകൃത്തു ബിപിൻ ചന്ദ്രൻ, നാടൻപാട്ട് ഗവേഷകൻ പുന്നപ്ര ജ്യോതികുമാർ കൗൺസിലർ ആർ.രമേശ് എന്നിവർ സംസാരിക്കും.മേജർസെറ്റ് കഥകളിയോടെ പരിപാടികൾ സമാപിക്കും.