s
ലഹരിവിമുക്ത കേരളം

ആലപ്പുഴ : ലഹരിവിമുക്ത കേരളം എന്ന ലക്ഷ്യത്തിലേക്കെത്താൻ സംസ്ഥാന സർക്കാർ ആവിഷ്‌കരിച്ച് നടപ്പാക്കുന്ന പരിപാടികളുടെ ഭാഗമായി ജില്ലയിലെ എല്ലാ ഗ്രന്ഥശാലകളും വിവിധ പരിപാടികൾ നടത്തും. ഗ്രന്ഥശാലകളിൽ നാളെ രാവിലെ 9.30ന് ലഹരിവിമുക്ത കേരളം പ്രചാരണ യോഗം നടക്കും. തുടർന്ന് ലഹരി വിരുദ്ധ പ്രതിജ്ഞയെടുക്കും. മുഖ്യമന്ത്രി നിർവഹിക്കുന്ന സംസ്ഥാനതല ഉദ്ഘാടനം ഗ്രന്ഥശാലകളിൽ തത്സമയം സംപ്രേഷണം ചെയ്യും. ഇതിനു ശേഷം ലഹരി വിരുദ്ധ റാലി നടക്കും. ഒരു മാസം നീണ്ടു നിൽക്കുന്ന പരിപാടികൾ ഉണ്ടാകുമെന്ന് ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി ടി.തിലകരാജ് അറിയിച്ചു.