 
കായംകുളം : കൃഷ്ണപുരത്ത് കൂടിന്റെ നെറ്റ് തകർത്ത് അകത്തു കയറിയ തെരുവുനായ്ക്കൾ 26 മുട്ടക്കോഴികളെ കടിച്ചുകൊന്നു. കൃഷ്ണപുരം ഞക്കനാൽ ലതാലയം വീട്ടിൽ റെജിയുടെ വളർത്തുകോഴികളാണ് ചത്തത്. ഇന്നലെ പുലർച്ചെ ശബ്ദം കേട്ട് വീട്ടുകാർ ഉറക്കമുണർന്നപ്പോൾ ഇരുപതോളം തെരുവുനായ്ക്കൾ കോഴികളെ ആക്രമിക്കുന്നതാണ് കണ്ടത്. റെജിയുടെ ഏക വരുമാന മാർഗമാണ് ഇതോടെ നഷ്ടമായത്.