കായംകുളം: കൃഷ്ണപുരം മാമ്പ്രക്കന്നേൽ യുവജന സമിതിയുടെ നേതൃത്വത്തിൽ 28-ാം ഓണം ആഘോഷിക്കും.
നാളെ വൈകിട്ട് 6ന് സംഗീതനിശ, 3 രാവിലെ 8ന് നന്ദികേശ സന്നിധിയിൽ നിറപറ സമർപ്പണം, ഉച്ചയ്ക്ക് 1 ന് ആറന്മുള വള്ളസദ്യ, വൈകിട്ട് 6ന് സംഗീതസന്ധ്യ, 4 ന് വൈകിട്ട് 6ന് സോപാനസംഗീതം, 7ന് നാടൻപാട്ട്, രാത്രി ന് ശിങ്കാരിമേളം, 5ന് രാവിലെ 4 മണിമുതൽ അഷ്ടദ്രവ്യമഹാഗണപതി ഹോമം, തുടർന്ന് ഓച്ചിറ പരബ്രഹ്‌മ ക്ഷേത്രത്തിലേക്ക് നന്ദികേശ ഘോഷയാത്ര.

കൃഷ്ണപുരം കാപ്പിൽമേക്ക് കളത്തിൽ കരസമിതി 28-ാം ഓണം ആഘോഷിക്കും.ഇന്ന് രാവിലെ 11ന് കഞ്ഞിസദ്യ, 3 ന് രാവിലെ 7മുതൽ നന്ദികേശ സന്നിധിയിൽ നേർച്ചപ്പറ, ഉച്ചയ്ക്ക് 1 ന് സമൂഹസദ്യ, വൈകിട്ട് 7ന് കുട്ടികളുടെ കലാപരിപാടികൾ. 4 ന് രാവിലെ 11ന് പൊതുസമ്മേളനം ഓച്ചിറ ക്ഷേത്രഭരണസമിതി സെക്രട്ടറി അഡ്വ.കെ. ഗോപിനാഥൻ ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് ഒരു മണി മുതൽ സമൂഹസദ്യ, വൈകിട്ട് 7ന് നാടൻപാട്ട്. 5 ന് രാവിലെ 8 ന് ശിങ്കാരിമേളം, 9ന് ഓച്ചിറ പരബ്രഹ്‌മ ക്ഷേത്രത്തിലേക്ക് നന്ദികേശ ഘോഷയാത്ര.