ആലപ്പുഴ: കേരള ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷൻ ജില്ലാ പഠന ക്യാമ്പ് സംഘടിപ്പിച്ചു. ആലപ്പുഴ രാമവർമ്മ ക്ലബ്ബ് ഓഡിറ്റോറിയത്തിൽ എച്ച് സലാം എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ പ്രസിഡന്റ് ജെ.പ്രശാന്ത് ബാബു അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറർ പി.വി.ജിൻരാജ് സംഘടനാ ചരിത്രം അവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ഡോ. സിജി സോമരാജൻ സംഘടനാ കമ്മിറ്റികളുടെ അവലോകനം നടത്തി. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സി.കെ.ഷിബു, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ എ.ആർ.സുന്ദർലാൽ, ആർ.രാജീവ് എന്നിവർ സംസാരിച്ചു. ഏരിയ കമ്മിറ്റികളുടെ ഗ്രൂപ്പ് ചർച്ചയ്ക്കു ശേഷം പൊതു ചർച്ചയ്ക്ക് ജില്ലാ സെക്രട്ടറി രമേഷ് ഗോപിനാഥ്, ജില്ലാ ട്രഷറർ റെനീ സെബാസ്റ്റ്യൻ എന്നിവർ പ്രതികരിച്ചു. ജില്ലാ സെക്രട്ടറി രമേശ് ഗോപിനാഥ് സ്വാഗതവും ജില്ലാ ട്രഷറർ റെനി സെബാസ്റ്റ്യൻ നന്ദിയും പറഞ്ഞു.