
അമ്പലപ്പുഴ : സാമൂഹ്യ സേവന രംഗത്തും രാഷ്ട്രീയ, പൊതുപ്രവർത്തന മേഖലയിലും മാതൃകാപരമായ പ്രവർത്തനം നടത്തിയ നേതാവായിരുന്നു ദേവദത്ത് ജി.പുറക്കാടെന്ന് മുൻമന്ത്രി ജി.സുധാകരൻ പറഞ്ഞു. ദേവദത്ത് ജി പുറക്കാടിന്റെ ഏഴാമത് ചരമ വാർഷികത്തോടനുബന്ധിച്ച് അമ്പലപ്പുഴ താമത്ത് അങ്കണത്തിൽ ദേവദത്ത് ജി. പുറക്കാട് സ്മാരക ട്രസ്റ്റ് സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അഭിപ്രായവ്യത്യാസങ്ങൾക്കിടയിലും യോജിക്കാൻ കഴിയുന്ന ഒട്ടേറെ നന്മകളും അനശ്വരമായ ഓർമ്മകളും ദേവദത്ത് തന്റെ ജീവിതയാത്രക്കിടയിൽ അടയാളപ്പെടുത്തിയിട്ടുണ്ടെന്നും ജി. സുധാകരൻ അനുസ്മരിച്ചു. ട്രസ്റ്റ് ചെയർമാൻ വി. സി.സോമൻ അദ്ധ്യക്ഷനായി. ഡോ.അമ്പലപ്പുഴ ഗോപകുമാർ ദേവദത്ത് ജി പുറക്കാടിനെയും ജി.ഗംഗാദത്തിനെയും അനുസ്മരിച്ചു. സി.രാധാകൃഷ്ണൻ, എ.കെ.ബേബി, ടി.എ. ഹാമിദ്, പി.സാബു, അഡ്വ.ആർ.സനൽകുമാർ, ബിന്ദു ബൈജു, എ.ആർ.കണ്ണൻ, സുരേഷ് കുമാർ, ടി .കെ.ഹരികുമാർ,കെ.കെ.ശിവൻ തുടങ്ങിയവർ സംസാരിച്ചു.