ആലപ്പുഴ: കേരള കർഷക യൂണിയൻ ജില്ലാകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ധർണ നടത്തി. പുഞ്ചകൃഷിക്ക് കർഷകർക്ക് നെൽവിത്ത് സൗജന്യമായി നൽകുക, സബ്സിഡി കുടിശ്ശിക അടിയന്തരമായി വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് നടത്തിയ ധർണ ജില്ലാ പ്രസിഡന്റ് അഡ്വ.എബ്രഹാം ഉദ്ഘാടനം ചെയ്തു. കർഷക യൂണിയൻ ജില്ലാ പ്രസിഡന്റ് ബാബു പാറക്കാടൻ അദ്ധ്യക്ഷത വഹിച്ചു. കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ജോസ് കാവനാടൻ, സാബു തോട്ടുങ്കൽ, പ്രകാശ് പനവേലി, ജോസ് കോയിപ്പള്ളി, ഉന്നതാധികാര സമിതിയംഗം റോയി ഊരാൻവേലി, കേരള കോൺഗ്രസ് നേതാക്കളായ സി.ടി.തോമസ്, ജോജോ ചേന്നംങ്കര, ഇ.ഷാബ്ദീൻ, സണ്ണിതോമസ്, ബിജുകുമാർ ചെത്തിശ്ശേരി, പി.സി.ജോസഫ്, തങ്കച്ചൻ കൂലിപ്പുരയ്ക്കൽ, തോമസ് വർക്കി, ജോയ് കൊടടിലക്കാട് എന്നിവർ സംസാരിച്ചു.