ആലപ്പുഴ:ലോകവയോജനദിനമായ ഇന്ന് രാവിലെ 10ന് ആലപ്പുഴ ബ്രദേഴ്സ് ഓഡിറ്റോറിയത്തിൽ നടക്കുന്ന കൂട്ടായ്മയിൽ ജസ്റ്റിസ് കെ.നാരായണക്കുറുപ്പ് ഹെൽത്തി ഏജിംഗ്,മൂവ്‌മെന്റ് പദ്ധതി ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടക സമിതി ഭാരവാഹികളായ ആർ.കുമാരദാസ്, ബി.പ്രസന്നകുമാർ, കെ.നാസർ, ആന്റണി എം ജോൺ എന്നിവർ അറിയിച്ചു.ചടങ്ങിൽ ആലപ്പുഴ മെഡിക്കൽ കോളേജ് മെഡിസിൻ വിഭാഗം പ്രൊഫസർ ഡോ.ബി.പദ്മകുമാർ സ്വാഗതം പറയും. ആർ.കുമാരദാസ് അദ്ധ്യക്ഷത വഹിക്കും. എം.വി.മണി,കണിശ്ശേരി മുരളി,വി.ആർ.അശോകൻ,എൻ.ഗോപിനാഥൻപിള്ള,പി.വാമദേവൻ, ആന്റണി എം ജോൺ എന്നിവർ പ്രസംഗിക്കും.വയോജനങ്ങളുടെ ശാരീരികവും മാനസികവും സാമൂഹികവുമായ ആരോഗ്യ പരിരക്ഷ ഉറപ്പാക്കാനായിഹെൽത്തി ഏജിംഗ് മൂവ്‌മെന്റ് എന്ന പദ്ധതി സംസ്ഥാന വ്യാപകമായിനടപ്പാക്കുന്നതിനാണ് ആലപ്പുഴയിൽ തുടക്കമാകുന്നത് . വിവിധ വയോജന ക്ഷേമ സംഘടനകളുടെ പിന്തുണയോടെ 2020 നവംബർ ഒന്നിനാരംഭിച്ച ഹെൽത്തി മോണിംഗ് എന്ന ഓൺലൈൻ കൂട്ടായ്മയാണ് ഈ സംരംഭത്തിന് പിന്നിൽ പ്രവർത്തിക്കുന്നത്.