ആലപ്പുഴ: 'ലഹരി വിമുക്ത കേരളം' പ്രചാരണ പരിപാടികളുടെ ജില്ലാതല ഉദ്ഘാടനം ഗാന്ധി ജയന്തി ദിനത്തിൽ ആലപ്പുഴ ഗവ. മുഹമ്മദൻസ് ബോയ്‌സ് സ്‌കൂളിൽ നടക്കും. ഒരു മാസം നീണ്ടു നിൽക്കുന്ന കർമ പരിപാടികൾ ആസൂത്രണം ചെയ്യുന്നതിനായി ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന യോഗത്തിൽ പ്രസിഡന്റ് കെ.ജി.രാജേശ്വരി അദ്ധ്യക്ഷത വഹിച്ചു.
ഗാന്ധി ജയന്തി ദിനത്തിൽ ജില്ലയിലെ എല്ലാ സ്‌കൂളുകളിലും ലഹരി വിരുദ്ധ പ്രചാരണ പരിപാടികൾ സംഘടിപ്പിക്കും. പൊലീസ്, എക്‌സൈസ് വകുപ്പുകളുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കുള്ള ബോധവത്കരണ ക്ലാസും ലഹരി വിരുദ്ധ പ്രതിജ്ഞയെടുക്കലും നടക്കും.