മാന്നാർ: പാരിസ്ഥിതിക സംഘടനയായ മിലൻ 21ന്റെ ആഭിമുഖ്യത്തിൽ മാന്നാർ മുട്ടേൽ എം.ഡി.എൽ.പി സ്കൂളിൽ പുഴയോരം നീർത്തട ഗ്രാമം ശില്പശാല ഇന്ന് സംഘടിപ്പിക്കും. രാവിലെ 9ന് രജിസ്ട്രേഷൻ. മാന്നാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി. രത്നകുമാരി ശില്പശാല ഉദ്ഘാടനം ചെയ്യും. പി.എ.എ. ലത്തീഫ് അദ്ധ്യക്ഷത വഹിക്കും. പ്രമുഖ ജല ശാസ്ത്രജ്ഞൻ ഡോ.സുബാഷ് ചന്ദ്രബോസ് മുഖ്യപ്രഭാഷണം നടത്തും.