ഹരിപ്പാട്: മുട്ടം ശ്രീരാമകൃഷ്ണാശ്രമത്തിലെ നവരാത്രി ആഘോഷവും വിദ്യാരംഭവും 2, 3, 4, 5 തീയതികളിൽ നടക്കും. 2ന് വൈകിട്ട് 5ന് പൂജവെയ്പ്പ്, 6ന് ഭജന, ദീപാരാധന, ദീപക്കാഴ്ച. 3ന് വൈകിട്ട് 6ന് ഭജന, ദീപാരാധന, ദീപക്കാഴ്ച, 4ന് രാവിലെ 7ന് ആയുധപൂജ, 5ന് രാവിലെ 7ന് പൂജയെടുപ്പ്, 7.15ന് വിദ്യാരംഭം, 9ന് പ്രസാദവിതരണം, വൈകിട്ട് 5ന് വിശേഷാൽ പൂജകൾ, 6ന് ഭജന, ദീപാരാധന, ദീപക്കാഴ്ച എന്നിവ നടക്കും.