ചാരുംമൂട് : നടപടിക്രമങ്ങൾ പാലിക്കാതെ കമ്മിറ്റി വിളിച്ചു ചേർത്തതിൽ പ്രതിഷേധിച്ച് താമരക്കുളം ഗ്രാമപഞ്ചായത്ത് യോഗത്തിൽ നിന്ന് പ്രതിപക്ഷാംഗങ്ങൾ ഇറങ്ങിപ്പോയി. സി.പി.എം , ബി.ജെ.പി , പി.ഡി.പി അംഗങ്ങളാണ് കഴിഞ്ഞ ദിവസത്തെ കമ്മിറ്റി ബഹിഷ്കരിച്ചത്. മൂന്നു ദിവസം മുമ്പേ അറിയിപ്പും അജണ്ടയും അംഗങ്ങളെ അറിയിക്കണമെന്ന നടപടി ക്രമം.പാലിച്ചില്ലെന്നും 50 ലധികം അജണ്ട ഉൾപ്പെടുത്തി തലേ ദിവസമാണ് അറിയിപ്പ് നൽകിയതെന്നും സി.പി.എം പാർലമെന്ററി പാർട്ടി ലീഡർ വി.പ്രകാശ് ആരോപിച്ചു. പ്രതിപക്ഷത്തിന്റെ നടപടി രാഷ്ട്രീയ പ്രേരിതമാണെന്ന് പ്രസിഡന്റ് ജി.വേണു പറഞ്ഞു.