ഹരിപ്പാട്: ഹരിപ്പാട് ലയൺസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഗാന്ധിജയന്തിയോടനുബന്ധിച്ച് നാളെ എം.ജി നഗർ, മൈത്രി നഗർ റെസിഡന്റ്സ് അസോസിയേഷനുകളുടെയും നാഷണൽ സർവ്വീസ് സ്കീം (എൻ. എസ്. എസ്) ടി. കെ. എം. എം. കോളേജ് യൂണിറ്റിന്റെയും സഹകരണത്തോടെ ഏകദിന ശുചീകരണ യജ്ഞം 'ശുചിത്വം - 2022' നടക്കും. ഹരിപ്പാട് റെയിൽവേ സ്റ്റേഷനും പരിസരവും അനുബന്ധ റോഡുകളുടെ ഇരുവശവും ശുചീകരിക്കും. രാവിലെ 8.30 ന് രമേശ് ചെന്നിത്തല എം.എൽ.എ ഉദ്ഘാടനം ചെയ്യും. മാലിന്യമുക്ത ഹരിപ്പാട് എന്ന പ്രോജക്ടിന്റെ ഉദ്ഘാടനം ലയൺസ് ഡിസ്ട്രിക്ട് ഗവർണർ ഡോ.എ.കണ്ണൻ നിർവ്വഹിക്കും. ലയൺസ് ക്ലബ്ബ് പ്രസിഡന്റ് വിമല അശോകപ്പണിക്കർ അദ്ധ്യക്ഷയാകും. മുനിസിപ്പൽ ചെയർമാൻ കെ.എം.രാജു, വിദ്യാഭ്യാസകാര്യ സമിതി അദ്ധ്യക്ഷൻ എസ്.കൃഷ്ണകുമാർ, മുൻ ഡിസ്ട്രിക്ട് ഗവർണർ ഡോ. എൻ. രമേഷ്, വാർഡ് കൗൺസിലർമാരായ ഉമാറാണി, അനസ് എ.നസീം എം. ജി.നഗർ റസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് എം. കൃഷ്ണൻ നായർ, മൈത്രീ നഗർ റസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് സജി ഹരിപ്പാട് തുടങ്ങിയവർ പങ്കെടുക്കും.