ആലപ്പുഴ : ലോകവൃദ്ധദിനത്തോടനുബന്ധിച്ചു ഇന്ന് മുത്തശ്ശന്റെയോ മുത്തശ്ശിയുടെയോ ഒപ്പം വരുന്ന കുട്ടികൾക്ക് വിജയ് പാർക്കിൽ പ്രവേശനം സൗജന്യമായിരിക്കും. റൈഡുകളിലും സൗജന്യ പ്രവേശനം നൽകുമെന്ന് ഡി.ടി.പി.സി ചെയർമാനായ കളക്ടർ വി.ആർ.കൃഷ്ണതേജ അറിയിച്ചു.