photo

മാരാരിക്കുളം:വളവനാട് ലക്ഷ്മീനാരായണ ക്ഷേത്രം നിർമ്മിച്ച വീടിന്റെ താക്കോൽദാനം മന്ത്റി കെ.രാധാകൃഷ്ണൻ നിർവഹിച്ചു.വിവിധ മേഖലകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടവരെയും മന്ത്റി ആദരിച്ചു.വളവനാട് ലക്ഷ്മീനാരായണ ക്ഷേത്രത്തിലെ പ്രാർത്ഥനാ യജ്ഞത്തിന്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ചാണ് നിർദ്ധന കുടുംബത്തിന് വീട് നിർമ്മിച്ച് നൽകിയത്.എസ്.എൽ.പുരം സഹകരണ ബാങ്ക് പ്രസിഡന്റ് എസ്.രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.പ്രകാശ് സ്വാമി,രവിപാലത്തിങ്കൽ,പി.സാബു,ടി.എസ്.വിശ്വൻ,രാജുപള്ളിപറമ്പിൽ,സജിമോൻ എന്നിവർ സംസാരിച്ചു.

വിളമത്സരം സംഘടിപ്പിച്ചു

വളവനാട് ലക്ഷ്മീനാരായണ ക്ഷേത്രത്തിലെ പ്രാർത്ഥനാ യജ്ഞത്തിന്റെ സുവർണ ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് അഞ്ചാം ദിവസത്തെ പരിപാടികളിൽ വിളമത്സരം സംഘടിപ്പിച്ചു. ഇതോടനുബന്ധിച്ച് നടന്ന സമ്മേളനം ആലപ്പുഴ പ്രിൻസിപ്പൽ കൃഷി ഓഫീസർ സിബി നീണ്ടിശ്ശേരി ഉദ്ഘാടനം ചെയ്തു. ടി.വി.ഹരികുമാർ അദ്ധ്യക്ഷത വഹിച്ചു, തൊഴിൽ ദായക സംരംഭ സെമിനാറിന്റെ ഉദ്ഘാടനം സംസ്ഥാന കയർ മെഷിനറി മാനുഫാക്ചറിംഗ് കമ്പനി ചെയർമാൻ എം.എച്ച്.റഷീദ് നിർവഹിച്ചു.മാരാരിക്കുളം തെക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. പി.സംഗീത,പി.വെങ്കിട്ടരാമൻ,പ്രകാശ് സ്വാമി, രവി പാലത്തുങ്കൽ,എൻ.രാജീവ്, രാജു പള്ളിപ്പറമ്പിൽ എന്നിവർ സംസാരിച്ചു.പി.ശശിധരൻ,എം.എസ്. നടരാജൻ തുടങ്ങിയവർ വിവിധ വിഷയങ്ങളിൽ ക്ലാസെടുത്തു.തുടർന്ന് ക്ലാസിക്കൽ ഡാൻസും നടന്നു.

ഇന്ന്

രാവിലെ 10ന് വിദ്യാർത്ഥി-രക്ഷാകർത്തൃ സംഗമം ഡോ.ആർ.രാജേഷ് ഉദ്ഘാടനം ചെയ്യും. മുഹമ്മ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന ഷാബു മുഖ്യാതിഥിയാകും. ഉച്ചയ്ക്ക് 2ന് പ്രതിഭാസംഗമം കവി വയലാർ ശരത്ചന്ദ്രവർമ്മ ഉദ്ഘാടനം ചെയ്യും. വൈകിട്ട് 6ന് നൃത്താരാധന.