ആലപ്പുഴ : ജില്ലയിലേക്ക് കൂടുതൽ വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിന്റെ ഭാഗമായി ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും കേരള അഡ്വഞ്ചർ ടൂറിസം പ്രമോഷൻ സൊസൈറ്റിയും ചേർന്ന് സംഘടിപ്പിക്കുന്ന ഹോട്ട് എയർ ബലൂൺ റൈഡ് ഇന്ന് മുതൽ ആലപ്പുഴ റിക്രിയേഷൻ ഗ്രൗണ്ടിൽ ആരംഭിക്കും. പി. പി.ചിത്തരഞ്ജൻ എം.എൽ.എ, എച്ച്.സലാം എം.എൽ.എ, ആലപ്പുഴ നഗരസഭ ചെയർപേഴ്‌സൺ സൗമ്യരാജ്, കളക്ടർ വി.ആർ.കൃഷ്ണതേജ, സബ് കളക്ടർ സൂരജ് ഷാജി തുടങ്ങിയവർ ആദ്യ യാത്രയിൽ പങ്കാളികളാവും.

15 മിനിറ്റ് റൈഡിന് 1000 രൂപയാണ് ഫീസ്. ഒരേസമയം നാലുപേർക്ക് യാത്ര ചെയ്യാം. കാലാവസ്ഥ അനുകൂലം ആണെങ്കിൽ 200 അടി ഉയരത്തിൽ വരെ ബലൂണിൽ പറക്കാനാകും.