t

ആലപ്പുഴ: മണ്ണഞ്ചേരി തമ്പകച്ചുവട് ഗവ. യു.പി സ്‌കൂളിലെ 14 കുട്ടികളെ ഛർദ്ദിയെ തുടർന്ന് ആശുപത്രി​യി​ൽ പ്രവേശി​പ്പി​ച്ചു. മണ്ണഞ്ചേരിയലെ സ്വകാര്യ ആശുപത്രിയിൽ എട്ടുപേരെയും ആലപ്പുഴ ജനറൽ ആശുപത്രിയിൽ ആറുപേരെയുമാണ് പ്രവേശി​പ്പി​ച്ചത്.

ആരുടെയും നില മോശമല്ല. ഇന്നലെ വൈകിട്ട് കുട്ടികൾ വീട്ടിൽ എത്തിയ ശേഷമാണ് ഛർദ്ദിച്ചത്. ചോർ, മോരുകറി, കടല, മാങ്ങാക്കറി എന്നിവയാണ് സ്കൂളി​ൽ ഉച്ചഭക്ഷണമായി കുട്ടികൾക്ക് നൽകിയത്. ഭക്ഷ്യവിഷബാധയാണോ കാരണമെന്ന് വ്യക്തമല്ല. എൽ.കെ.ജി മുതൽ ഏഴാം ക്ലാസുവരെ 1070 ഓളം കുട്ടികളാണ് ഇവിടെയുള്ളത്. ഭൂരി​ഭാഗം പേരും സ്കൂളി​ലെ ഉച്ചഭക്ഷണമാണ് കഴി​ക്കുന്നതെന്ന് സ്കൂൾ അധി​കൃതർ അറി​യി​ച്ചു.