ചേർത്തല : അധികാരം ദുർവിനിയോഗം ചെയ്ത് അനധികൃതമായ തുക കൈപ്പറ്റിയ പഞ്ചായത്ത് പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ട് യു.ഡി.എഫ് അംഗങ്ങൾ പഞ്ചായത്ത് കമ്മിറ്റി ബഹിഷ്‌കരിച്ച് പ്രകടനം നടത്തി. പാർലമെന്ററി പാർട്ടി ലീഡർ ബാബു പളേളകാട്ടിന്റെ നേതൃത്വത്തിൽ അംഗങ്ങളായ ശങ്കരൻകുട്ടി,സുജിത്ത്,റോയി മോൻ,മേരി ഗ്രേസ് സെബാസ്റ്റ്യൻ,ജയറാണി, വിൻസന്റ് തറയിൽ എന്നിവർ നേതൃത്വം നൽകി.