ഹരിപ്പാട് : എഴുപത്തഞ്ചിലെത്തിയവർക്ക് ആദരവുമായി​ മുട്ടം സാന്ത്വനം ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ ലോകവയോജനദിനമായ ഇന്ന് പുണ്യ സായന്തനം 2022 സംഘടിപ്പിക്കും. ഉച്ചയ്ക്ക് 2ന് ആലപ്പുഴ ബീറ്റ്സ് അവതരിപ്പിക്കുന്ന സംഗീതവിരുന്ന്. 3.30ന് സമ്മേളനം ജില്ലാ പഞ്ചായത്ത്‌ ആരോഗ്യ വിദ്യാഭ്യാസ സമി​തി ചെയർപേഴ്സൺ എം.വി.പ്രിയ ഉദ്ഘാടനം ചെയ്യും. സാന്ത്വനം പ്രസിഡന്റ്‌ ജോൺ തോമസ് അദ്ധ്യക്ഷനാകും. വൈസ് പ്രസിഡന്റ്‌ കെ.വിശ്വപ്രസാദ് സ്വാഗതം പറയും. വിദ്യാഭ്യാസ സമിതി ചെയർമാൻ എം. കെ ശ്രീനിവാസൻ റിപ്പോർട്ട് അവതരിപ്പിക്കും.