u-u-lalit

ന്യൂഡൽഹി: കഴിഞ്ഞ നാല് ദിവസത്തിനുള്ളിൽ 1293 പലവക വിഷയങ്ങളും 106 പതിവ് കാര്യങ്ങളും 440 ട്രാൻസ്ഫർ ഹർജികളും സുപ്രീം കോടതി തീർപ്പാക്കിയതായി ചീഫ് ജസ്റ്റിസ് യു.യു ലളിത് പറഞ്ഞു. ബാർ കൗൺസിൽ ഒഫ് ഇന്ത്യ സംഘടിപ്പിച്ച അനുമോദന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പതിവ് കാര്യങ്ങൾ തീർപ്പാക്കുന്നതിന് കൂടുതൽ ഊന്നൽ നൽകുന്നു. നിങ്ങൾ ജീവിതത്തിന്റെ വിവിധ തുറകളിലുള്ളവരാണെന്നും ഈ സന്ദേശം നിങ്ങളിലൂടെ എല്ലാ ജില്ലകളിലും എത്തട്ടെയെന്നും പ്രതീക്ഷയ്ക്കൊത്ത് ഉയരാൻ ആത്മാർത്ഥമായി ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.