ന്യൂഡൽഹി: ഭാഷാ ന്യൂനപക്ഷത്തിന്റെ വിദ്യാഭ്യാസ സ്ഥാപനത്തിലെ വൈസ് പ്രിൻസിപ്പൽ നിയമനം ചോദ്യം ചെയ്ത് നൽകിയ ഹർജി ഡൽഹി ഹൈക്കോടതി തള്ളി. ഭാഷാ ന്യൂനപക്ഷ സമുദായത്തിൽപ്പെട്ട യോഗ്യതയുള്ള സ്ത്രീയെ വൈസ് പ്രിൻസിപ്പലായി നിയമിച്ചാൽ കോടതിക്ക് ഇടപെടാൻ കഴിയില്ലെന്ന് ജസ്റ്റിസ് ചന്ദ്രധാരി സിംഗ് പറഞ്ഞു. നൂതൻ മറാഠി സീനിയർ സെക്കൻഡറി സ്കൂളിൽ ശുഭദ ബാപ്പട്ടിനെ വൈസ് പ്രിൻസിപ്പലായി നിയമിച്ചതിനെതിരെയാണ് ഹർജി നൽകിയത്.