
ന്യൂഡൽഹി:സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് 10 ശതമാനം സംവരണം ഏർപ്പെടുത്തിയ ഭേദഗതിയുടെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത ഹർജികളിൽ സെപ്തംബർ13 മുതൽ തുടർച്ചയായി അഞ്ച് ദിവസം സുപ്രീംകോടതി വാദം കേൾക്കും.
ആദ്യ ആഴ്ച്ചയിൽ 3 ദിവസവും രണ്ടാമത്തെ ആഴ്ച്ചയിൽ രണ്ട് ദിവസവും വാദം കേൾക്കുമെന്ന് ചീഫ് ജസ്റ്റിസ് യു.യു ലളിത് അദ്ധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. വാദങ്ങളുടെ നടപടിക്രമങ്ങൾക്ക് രൂപം നൽകാൻ നാളെ വീണ്ടും ബെഞ്ച് ഹർജികൾ പരിഗണിക്കും.