buffer-zone

ന്യൂഡൽഹി:സംരക്ഷിത വനത്തിന് ചുറ്റും ഒരു കിലോമീറ്റർ ബഫർ സോണായി നിശ്ചയിച്ച സുപ്രീം കോടതി വിധി പുനഃപരിശോധിക്കാൻ കേന്ദ്രം സുപ്രീംകോടതിയിൽ.

വിധി നടപ്പാക്കിയാൽ നിരവധി സംസ്ഥാനങ്ങളിലെ ജനങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന് വനം പരിസ്ഥിതി മന്ത്രാലയം ഹർജിയിൽ വ്യക്തമാക്കി. വിധിയിലെ 44 എ, 44 ഇ ഖണ്ഡികകളിൽ വ്യക്തത വേണമെന്നും ആവശ്യമുണ്ട്. അതേസമയം,​ പശ്ചിമഘട്ട സംരക്ഷണത്തിനുള്ള അന്തിമ വിജ്ഞാപനം ആറ് മാസത്തിനകം ഇറക്കുമെന്ന് മന്ത്രാലയം അറിയിച്ചു.

ബഫർസോൺ വിധിക്കെതിരെ കേരളം നേരത്തേ പുനഃപരിശോധനാ ഹർജി സമർപ്പിച്ചിട്ടുണ്ട്. വിധി നടപ്പാക്കുന്നത് വലിയ പ്രത്യാഘാതം ഉണ്ടാക്കുമെന്നതിനാൽ ജനവാസ മേഖലകളെയും കൃഷിയിടങ്ങളെയും ഒഴിവാക്കി ബഫർ സോൺ നടപ്പാക്കണമെന്നാണ് കേരളത്തിന്റെ ആവശ്യം.