supreme-court

ന്യൂഡൽഹി:സ്വകാര്യ സ്കൂളുകളിൽ ഒഴിവുള്ള സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങളുടെ സീറ്റുകൾ അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഘട്ടം ഘട്ടമായി നികത്തണമെന്ന ഡൽഹി സർക്കാരിനോടുള്ള ഡൽഹി ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി.

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങളിലെ 25 ശതമാനം സീറ്റുകൾ പ്രഖ്യാപിത അംഗീകൃത എണ്ണത്തിന്റെയോ യഥാർത്ഥ പ്രവേശനത്തിന്റെയോ അടിസ്ഥാനത്തിലാണോ നികത്തുന്നത് എന്നതാണ് കോടതി പരിശോധിച്ചത്. ഇത് ഇടക്കാല ഉത്തരവിന്റെ വിഷയമായി കാണാനാവില്ല. ഹൈക്കോടതിയുടെ പരിഗണനയിലുള്ള ഇപ്പോഴത്തെ കേസിലെ വിഷയത്തിൽ അന്തിമ തീരുമാനമെടുക്കേണ്ടതുണ്ട്. അതിനാൽ സീറ്റുകൾ ഘട്ടംഘട്ടമായി നികത്തണമെന്ന ഹൈക്കോടതി നിർദ്ദേശം റദ്ദാക്കുകയാണെന്ന്. ജസ്റ്റിസ് സഞ്ജയ്കിഷൻ കൗൾ, ജസ്റ്റിസ് എ.എസ് ഓക എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.