
ന്യൂഡൽഹി: വിവാഹ ബന്ധത്തിലെ ബലാത്സംഗം കുറ്റകരമാണോയെന്ന് സുപ്രീം കോടതി സെപ്തം.19 ന് പരിശോധിക്കും. ഡൽഹി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിഷയം സുപ്രീം കോടതിക്ക് വിട്ടിരുന്നു. ജസ്റ്റിസ് അജയ് രസ്തോഗിയുടെ നേതൃത്വത്തിലുള്ള ബെഞ്ചാണ് വിഷയം പരിഗണിക്കുന്നത്. ഡൽഹി ഹൈക്കോടതി ഡിവിഷൻ ബെഞ്ചിലെ രണ്ട് ജഡ്ജിമാർ ഭിന്ന വിധി പുറപ്പെടുവിച്ചതിനെ തുടർന്നാണ് വിഷയം സുപ്രീം കോടതിക്ക് കൈമാറിയത്.