rice

ന്യൂഡൽഹി:അരിക്ക് കേന്ദ്രസർക്കാർ 20 ശതമാനം കയറ്റുമതി തീരുവ ഏർപ്പെടുത്തി. അരിലഭ്യതക്കുറവ് മൂലമുണ്ടായക്കാനിടയുള്ള വിലക്കയറ്റം ചെറുക്കാനാണ് അരി കയറ്റുമതിക്ക് കേന്ദ്ര സർക്കാർ നിയന്ത്രണമേർപ്പെടുത്തിയത്. ഗോതമ്പ് ഉല്പാദനത്തിൽ കുറവ് ഉണ്ടായതിനാൽ അരിയുടെ ഉപഭോഗം വർദ്ധിച്ചേക്കുമെന്ന കണക്ക് കൂട്ടലും തീരുമാനത്തിന് പിന്നിലുണ്ടെന്നറിയുന്നു. മൊത്തം കയറ്റുമതിയുടെ അഞ്ചിൽ ഒന്ന് വരുന്ന ബസുമതി അരിക്ക് പുതിയ തീരുവ ബാധകമല്ല. പ്രധാനപ്പെട്ട അരി ഉല്പാദക സംസ്ഥാനങ്ങളിൽ മഴ ലഭ്യത കുറഞ്ഞതിനെ തുടർന്ന് ഉല്പാദനത്തിൽ വലിയ കുറവുണ്ടാകുമെന്ന ആശങ്കക്കിടയിലാണ് തീരുവ ഏർപ്പെടുത്തിയത്.