court

ന്യൂഡൽഹി:പൗരത്വ നിയമ ഭേദഗതിക്കെതിരായ ഹർജികൾ തിങ്കളാഴ്ച്ച സുപ്രീം കോടതി പരിഗണിക്കും. രണ്ട് വർഷത്തെ ഇടവേളക്ക് ശേഷം ചീഫ് ജസ്റ്റിസ് യു.യു ലളിത് അദ്ധ്യക്ഷനായ ബെഞ്ചാണ് ഹർജികൾ പരിഗണിക്കാൻ തീരുമാനിച്ചത്. 2019 ഡിസംബർ 11 ന് പാർലമെന്റ് പാസ്സാക്കിയ ബില്ല് ചോദ്യം ചെയ്ത് കേരള സർക്കാരും സുപ്രീം കോടതിയിൽ ഹർജി നൽകിയിരുന്നു. മുസ്ലിം ലീഗ് പാർട്ടിയും നിരവധി എം.പിമാരും നിയമം ചോദ്യം ചെയ്ത് ഹർജികൾ നൽകിയിട്ടുണ്ട്.